representational image 

ബസില്‍നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥിക്ക് പരിക്ക്

കടയ്ക്കല്‍: സ്വകാര്യ ബസില്‍നിന്ന് തെറിച്ചുവീണ് വിദ്യാര്‍ഥിക്ക് പരിക്ക്. കുറ്റിക്കാട് സി.പി.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ചടയമംഗലം ഷാഹിന മൻസിലില്‍ മുഹമ്മദ് അഫ്‌സലിനാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം.

കടയ്ക്കല്‍-ചടയമഗലം റൂട്ടില്‍ സർവിസ് നടത്തുന്ന സ്വകാര്യ ബസില്‍ കയറിയ അഫ്‌സല്‍ കോട്ടപ്പുറം അംഗന്‍വാടിക്ക് സമീപമെത്തിയപ്പോള്‍ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതുമൂലമാണ് അഫ്‌സല്‍ പുറത്തേക്ക് വീണതെന്ന് സഹയാത്രക്കാര്‍ പറഞ്ഞു.

ഗുരുതര പരിക്കേറ്റ അഫ്‌സലിനെ കടയ്ക്കല്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം തുടര്‍ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - Student injured after falling from bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.