കടയ്ക്കല്‍: പ്രകൃതി വിരുദ്ധപീഡനത്തിന് ക്ഷേത്ര പൂജാരി അറസ്റ്റില്‍. എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ പീഡനത്തിനിരയാക്കിയ കരുനാഗപ്പള്ളി ക്ലാപ്പന സ്വദേശി മണിലാല്‍ (31) ആണ് കടയ്ക്കല്‍ പൊലീസിന്റെ പിടിയിലായത്.
സ്കൂള്‍ വിട്ട് പോകുകയായിരുന്ന വിദ്യാര്‍ഥി മണിലാലിന്റെ വാഹനം കണ്ട് ലിഫ്റ്റ് ചോദിച്ചു. വിദ്യാര്‍ഥിയെ കയറ്റിക്കൊണ്ടുപോയ മണിലാല്‍ ബേക്കറിയില്‍നിന്ന് ഷവര്‍മ വാങ്ങി നല്‍കുകയും പിന്നീട്, ഇയാള്‍ താമസിക്കുന്ന പോതിയാരുവിളയിലുള്ള വാടക വീട്ടില്‍ കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയും ചെയ്തു.
പീഡന ശേഷം വിദ്യാര്‍ഥിയെ ഇയാള്‍ വീടിനു മുന്നില്‍ കൊണ്ടുവിട്ടു. വീട്ടിലെത്തിയ വിദ്യാര്‍ഥി മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടര്‍ന്ന് ജില്ല ആശുപത്രിയില്‍ നടത്തിയ പരിശോധനയിലും കൗണ്സലിങ്ങിലുമാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന്, കുട്ടിയുടെ രക്ഷാകര്ത്താക്കള് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കടയ്ക്കല്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.