കടയ്ക്കൽ: സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു. ചിതറ പഞ്ചായത്തിലെ പേഴുംമൂട് യു.പി.എസിൽ ഒഴിഞ്ഞുകിടന്ന കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നത്. ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. നൂറുകണക്കിന് കുട്ടികൾ പഠിക്കുന്ന എയ്ഡഡ് സ്കൂളാണിത്.
മുമ്പ് പ്രധാന കെട്ടിടമായിരുന്ന ഇതിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതിനാൽ ഈ അധ്യയനവർഷം മുതൽ ഇവിടെ ക്ലാസ് പ്രവർത്തിച്ചിരുന്നില്ല. കെട്ടിടത്തിന്റെ മേൽക്കൂര മാറ്റാനുള്ള പണികൾ നടത്താൻ ശ്രമിക്കുന്നതിനിടെയാണ് തകർന്നതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ചടയമംഗലം എ.ഇ.ഒയും ചിതറ പൊലീസും സ്ഥലത്തെത്തി അേന്വഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.