നാ​ദി​ർ​ഷ

കഞ്ചാവുമായി യുവാവ് പിടിയിൽ; പിതാവും കസ്റ്റഡിയിൽ

ക​ട​യ്ക്ക​ൽ: മ​ട​ത്ത​റ​ക്ക്​ സ​മീ​പം കൊ​ല്ലാ​യി​ൽ ക​ഞ്ചാ​വു​മാ​യി യു​വാ​വ്​ പി​ടി​യി​ൽ. കൊ​ല്ലാ​യി​ൽ കി​ളി​ത്ത​ട്ട് മു​ള​മൂ​ട്ടി​ൽ വീ​ട്ടി​ൽ നാ​ദി​ർ​ഷ (24)യാ​ണ്​ പി​ടി​യി​ലാ​യ​ത്. നാ​ദി​ർ​ഷ​യു​ടെ പി​താ​വി​നെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ഡാ​ൻ​സ് സാ​ഫി​ന്‍റെ​യും പാ​ലോ​ട് പൊ​ലീ​സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ കൊ​ല്ലാ​യി​ൽ യു.​പി.​എ​സ് ജ​ങ്​​ഷ​നി​ലെ വാ​ട​ക​വീ​ട്ടി​ൽ​നി​ന്നും ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ പൊ​ലീ​സ് മേ​ധാ​വി കി​ര​ൺ നാ​രാ​യ​ണ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും വീ​ട്ടി​ൽ​നി​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്നാ​ണ് നാ​ദി​ർ​ഷ​യു​ടെ പി​താ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ൾ​ക്ക് ക​ഞ്ചാ​വ് വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്ന് പൊ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

Tags:    
News Summary - Young man arrested with ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.