കരുനാഗപ്പള്ളി: യുവാവിനെ പാറക്കല്ലുകൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതിയെയും ഒളിത്താവളമൊരുക്കിയ സഹായിയെയും കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. തൊടിയൂർ വേങ്ങറ, തടത്തിവിളയിൽ വീട്ടിൽ ശ്രീകുട്ടൻ (28), ഇയാൾക്ക് ഒളിത്താവളമൊരുക്കിയ പടിഞ്ഞാറെ കല്ലട കാരാളിമുക്ക് കണത്താർകുന്നം നീലകണ്ഠൻ (23 -അച്ചു) എന്നിവരെയാണ് കാരാളിമുക്ക് കണത്താർകുന്നം ആനന്ദഭവനം വീട്ടിൽ നിന്ന് പൊലീസ് പിടികൂടിയത്. പട്ടം വയലിൽ തൊടിയൂർ വടക്ക് കടവിൽ പടീറ്റതിൽ ലതീഷ് (39) നെയാണ് ജോലി കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ, സെപ്റ്റംബർ 29ന് രാത്രി വീടിനു സമീപത്തുവെച്ച് ശ്രീകുട്ടനും കൂട്ടാളിയായ ജോബിനുമായി ചേർന്ന് പാറക്കല്ലും ഇടിവളയും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിനുശേഷം പതാരം അരിനല്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ കാരാളിമുക്ക് ഭാഗത്ത് ഒരു വീട്ടിൽ ഇവർ ഒളിവിൽ കഴിയുകയായിരുന്നു. കൊല്ലം സിറ്റി ജില്ല പൊലീസ് മേധാവി ടി. നാരായണൻ ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി. ഗോപകുമാറിെൻറ നേതൃത്വത്തിൽ എസ്.ഐ മാരായ ജയശങ്കർ, വിനോദ്, രാധാകൃഷ്ണപിള്ള, ഗ്രേഡ് എസ്.ഐമാരായ ഷാജിമോൻ, നന്ദകുമാർ, നിസാമുദീൻ സി.പി.ഒ മാരായ സാബു, സലിം എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതി ഇവരെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.