കരുനാഗപ്പള്ളി: വാഹനാപകടത്തില്‍ പരിക്കേറ്റ് വലതുകാല്‍ മുറിച്ചു മാറ്റേണ്ടിവന്ന യുവാവിന് 74 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. കുലശേഖരപുരം കടത്തൂർ രതീഷ് ഭവനിൽ രാജന്‍റെ മകൻ രതീഷി(24)നാണ് 75 ലക്ഷം രൂപയും പലിശയും ചിലവും നഷ്ടപരിഹാരമായി അനുവദിച്ച് കൊല്ലം മോട്ടോർ ആക്‌സിഡൻ്റ്സ് ക്ലെയിംസ് ട്രൈബ്യൂണല്‍ പ്രസന്നാ ഗോപൻ വിധി പ്രസ്താവിച്ചത്.
2019 നവംബര്‍ 23ന് മോട്ടോർ സൈക്കിളിൽ ഹരിപ്പാടു നിന്ന് വരവേ ഓച്ചിറ നാഷണൽ ഹൈവേയിൽ കമലാലയം ജങ്ഷനിൽ ഇന്നോവാ കാർ ഇടിച്ചായിരുന്നു അപകടം. വലതു കാലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മുറിച്ചുമാറ്റേണ്ടിവന്നു. കാറിൻ്റെ ഇൻഷ്വറൻസ് കമ്പനി നഷ്ടപരിഹാരം നൽകണമെന്നാണ് വിധി. രാജേഷിനു വേണ്ടി അഡ്വക്കേറ്റുമാരായ കെ.പി. ജബ്ബാർ, എ. ഷംസുദ്ദീൻ, അമ്പിളി ജബ്ബാർ എന്നിവർ കോടതിയിൽ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.