കരുനാഗപ്പള്ളി: മതത്തിന്റെ പേരിൽ മനുഷ്യന് പൗരത്വം നൽകുവാനുള്ള നീചമായ നീക്കമാണ് ബി.ജെ.പി ദേശീയ തലത്തിൽ നടത്തുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.
യു.ഡി.എഫ് ആലപ്പുഴ പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണാർഥം സംഘടിപ്പിച്ച കരുനാഗപ്പള്ളി നിയോജകമണ്ഡലം തല കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ തൊടിയൂർ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
സ്ഥാനാർഥി കെ.സി. വേണുഗോപാൽ, മുൻമന്ത്രി വി.എസ്. ശിവകുമാർ, എം.എൽ.എമാരായ സി.ആർ. മഹേഷ്, ആബിദ് ഹുസൈൻ തങ്ങൾ, മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി, കൊല്ലം ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് ബാബു പ്രസാദ്, ശൂരനാട് രാജശേഖരൻ, പഴകുളം മധു, എം.എം. നസീർ, ബിന്ദുകൃഷ്ണ, ഷാനിമോൾ ഉസ്മാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി. രാജൻ, എം.എസ്. ഷൗക്കത്ത്, കെ.ജി. രവി, ആർ. രാജശേഖരൻ, ബിന്ദു ജയൻ, കെ.എ. ജവാദ്, ബി.എസ്. വിനോദ്, എൻ. അജയകുമാർ, എം.എ. സലാം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.