കരുനാഗപ്പള്ളി കല്ലേലി ഭാഗത്ത് ചെന്നൈ എക്‌സ്പ്രസ് ബോഗികള്‍ വിട്ടുമാറിയത് റെയില്‍വേ എന്‍ജിനീയറിങ് വിഭാഗം പരിശോധിക്കുന്നു

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു; ഒഴിവായത് വന്‍ അപകടം

കരുനാഗപ്പള്ളി: ഓടിക്കൊണ്ടിരുന്ന ട്രെയിന്റെ പകുതിയോളം ഭാഗം വിട്ടുമാറി. വന്‍ അപകടം ഒഴിവായി. ബുധനാഴ്ച വൈകുന്നേരം തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോയ ചെന്നൈ എക്‌സ്പ്രസിന്റെ ബോഗികളാണ് വിട്ടുമാറിയത്.

കരുനാഗപ്പള്ളി കല്ലേലിഭാഗം, മാരാരിതോട്ടത്തിനു സമീപമായിരുന്നു സംഭവം.

റെയില്‍വേ എന്‍ജിനീയറിങ് വിഭാഗം എത്തി വിട്ടുമാറിയ ബോഗികള്‍ കൂട്ടി ചേര്‍ത്തു. ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.