കരുനാഗപ്പള്ളി: തീരങ്ങളിൽ വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് പള്ളിക്കലാറിന് കുറുകെ അശാസ്ത്രീയമായി നിർമിച്ച ബണ്ട് പൊളിച്ചുമാറ്റാനുള്ള നടപടി ആരംഭിച്ചു. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് കന്നേറ്റിയിലെ രണ്ടാമത്തെ പാലത്തിന്റെ നിർമാണത്തിനായാണ് പള്ളിക്കലാറിന് കുറുകെ ബണ്ട് നിർമിച്ചത്.
മഴക്കാലമായതോടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ട് കരകവിഞ്ഞൊഴുകി നഗരസഭയിലെ 15,16 ഡിവിഷനുകൾ, തൊടിയൂർ പഞ്ചായത്തിലെ കല്ലേലിഭാഗം തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമാവുകയായിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ട സി.ആർ. മഹേഷ് എം.എൽ.എ വിവരമറിയിച്ചതിനെ തുടർന്ന് കലക്ടറുടെ നിർദേശപ്രകാരം ആറോളം എസ്കവേറ്റർ കൊണ്ടുവന്ന് ബണ്ട് പൊളിച്ച് നീരൊഴുക്ക് പഴയ നിലയിലാക്കാനുള്ള നടപടി ആരംഭിക്കുകയായിരുന്നു. കൗൺസിലർ ശാലിനി,ദേശീയപാത ലെയ്സൻ ഓഫിസർ റഹുമാൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.