കരുനാഗപ്പള്ളി: പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് മൂന്നര പവൻ സ്വർണം കവർന്നു. പടനായർകുളങ്ങര വടക്ക് മുണ്ടകപ്പാടത്തിന് സമീപം കൊല്ലശ്ശേരിൽ റിട്ട. അധ്യാപകൻ സുരേഷിന്റെ വീട്ടിലാണ് മോഷണം. ഭാര്യ സെക്രേട്ടറിയറ്റ് ജീവനക്കാരിയായതിനാൽ കുടുംബം തിരുവനന്തപുരത്ത് താമസിച്ചുവരുകയായിരുന്നു.
ഇടക്കിടക്ക് വന്നുപോകാറുണ്ടായിരുന്ന കുടുംബം കഴിഞ്ഞദിവസം വൈകീട്ട് വീട്ടിലെത്തുമ്പോഴാണ് മോഷണവിവരമറിയുന്നത്. ഇരുനില വീടിന്റെ പിൻഭാഗത്തെ ജനൽചില്ല് തകർത്ത് ഇരുമ്പ് ഗ്രിൽ മുറിച്ചുമാറ്റിയാണ് മോഷ്ടാക്കൾ അകത്തുകടന്നത്. ബെഡ് റൂമിനുള്ളിലെ അലമാര കുത്തിത്തുറന്ന് ചെറിയ ബോക്സിൽ സൂക്ഷിച്ചിരുന്ന മാലയും കമ്മലും മോതിരവുമടക്കം മൂന്നര പവന്റെ ആഭരണങ്ങളാണ് അപഹരിച്ചത്. മറ്റ് റൂമുകളിലെ അലമാരകൾ തുറന്ന് സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലാണ്. പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഡോഗ് സ്ക്വാഡും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. ഈ മാസം എട്ടിനാണ് സുരേഷും കുടുംബവും അവസാനമായി വീട്ടിലെത്തി മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.