പ​ങ്ക​ജ്​

വീ​ട്ടി​ൽ ക​യ​റി ഗൃ​ഹ​നാ​ഥ​നെ ആ​ക്ര​മി​ച്ച കേ​സി​ൽ യു​വാ​വ്​ അ​റ​സ്​​റ്റി​ൽ

ക​രു​നാ​ഗ​പ്പ​ള്ളി: വീ​ട്ടി​ൽ ക​യ​റി ഭാ​ര്യ​യു​ടെ​യും മ​ക്ക​ളു​ടെ​യും മു​ന്നി​ലി​ട്ട് ഗൃ​ഹ​നാ​ഥ​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​ധാ​ന പ്ര​തി അ​റ​സ്​​റ്റി​ൽ.

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഓ​ച്ചി​റ ച​ങ്ങ​ൻ​കു​ള​ങ്ങ​ര പു​തു​ക്കാ​ട്ട് കി​ഴ​ക്ക​തി​ൽ​വീ​ട്ടി​ൽ പ​ങ്ക​ജി​നെ​യാ​ണ് (25) ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ആ​റി​ന് പു​ല​ർ​ച്ച ഒ​ന്ന​ര​യോ​ടെ പ​ട​നാ​യ​ർ​കു​ള​ങ്ങ​ര വ​ട​ക്ക് ചെ​ട്ടി​ശ്ശേ​രി​കി​ഴ​ക്ക​തി​ൽ വീ​ട്ടി​ൽ സ​ന്തോ​ഷി​നെ​യാ​ണ് (40) ക​ത​ക് ത​ക​ർ​ത്ത്​ വീ​ട്ടി​ൽ ക​യ​റി ഭാ​ര്യ​യു​ടെ​യും മ​ക്ക​ളു​ടെ​യും മു​ന്നി​ലി​ട്ട് അ​ക്ര​മി​ക​ൾ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച​ത്.

ശ​രീ​ര​മാ​സ​ക​ലം വെ​ട്ടേ​റ്റ ഇ​യാ​ൾ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ക​രു​നാ​പ്പ​ള്ളി എ​സ്.​എ​ച്ച്.​ഒ എ​സ്. മ​ഞ്ചു​ലാ​ലിെൻറ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ അ​ലോ​ഷ്യ​സ്, ശ്യാം​ലാ​ൽ, രാ​ജേ​ന്ദ്ര​ൻ, അ​സി​സ്​​റ്റ​ൻ​റ്​ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ ഗോ​പ​കു​മാ​ർ, സാ​ബു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് കേ​സ്​ അ​ന്വേ​ഷി​ച്ച​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.