കരുനാഗപ്പള്ളി ബസ്‌സ്റ്റേഷനുമുന്നിലെ വെള്ളക്കെട്ട് പരിഹരിക്കാൻ 75 ലക്ഷം

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ബസ്സ്റ്റാന്റിന് മുന്നിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ഓട നിർമിക്കാൻ 75 ലക്ഷം രൂപ അനുവദിച്ചതായി സി.ആർ. മഹേഷ്‌ എം.എൽ.എ അറിയിച്ചു. വെള്ളക്കെട്ട് ഭാഗത്തുനിന്ന് കിഴക്കോട്ട് പി.ഡബ്ല്യു.ഡി റോഡ് വശത്തുകൂടി നഗരസഭ റോഡിലൂടെ ആയിരിക്കും ഓട നിർമിക്കുക. മൊത്തം 340 മീറ്റർ നീളത്തിലാണ് ഓട.

ബസ്സ്റ്റാന്റിലെ വെള്ളക്കെട്ട് പരിഹരിക്കണെമെന്ന ആവശ്യം ഏറെക്കാലമായി നിലനിൽക്കുന്നതാണ്. മഴക്കാലം ആയാൽ കെ.എസ്.ആർ.ടി.സിയും പരിസരത്തെ റോഡും വീടുകളും ദിവസങ്ങളോളം വെള്ളത്തിൽ ആകുന്നു. മലിനജലം കെട്ടിക്കിടന്ന് സമീപ പ്രദേശങ്ങളിലെ കച്ചവട സ്ഥാപനങ്ങൾ തുറക്കാൻ കഴിയാത്ത സാഹചര്യമാണ്. ഇതു സംബന്ധിച്ച് എം.എൽ.എ പൊതുമരാമത്ത് മന്ത്രിക്ക് കത്ത് നൽകുകയും മന്ത്രിയുടെ നിർദേശ പ്രകാരം 2021 ഡിസംബറിൽ പൊതുമരാമത്ത് റോഡ് വിഭാഗം ചീഫ് എൻജിനീയർ അജിത്ത് രാമചന്ദ്രന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് പ്രത്യേകം ഓട നിർമിച്ച് കന്നേറ്റി കായലിലേക്കുള്ള തോട്ടിലേക്ക് വെള്ളം ഒഴുക്കിവിടുന്നതിനുള്ള പദ്ധതി തയാറാക്കിയിരുന്നു. 

Tags:    
News Summary - Karunagappally bus station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.