കരുനാഗപ്പള്ളി: ആലപ്പാട് പണ്ടാരതുരുത്തിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. ആലപ്പാട് പണ്ടാരതുരുത്ത് മൂക്കുംപുഴ ക്ഷേത്രത്തിന് സമീപം തെക്കേ തുപ്പാശ്ശേരിൽ വീട്ടിൽ മണികണ്ഠനാണ് ഭാര്യ ബിൻസിയെ (38) കുത്തിക്കൊലപ്പെടുത്തിയത്. തിങ്കളാഴ്ച വൈകീട്ട് ഏഴിനുശേഷമാണ് സംഭവം.
കൃത്യം നടത്തിയശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മണികണ്ഠനെ (46- കൊച്ചുമണി) കരുനാഗപ്പള്ളി പൊലീസ് പണിക്കർകടവ് കൊച്ചോച്ചിറ ഭാഗത്തുനിന്ന് കസ്റ്റഡിയിലെടുത്തു. ഐ.ആർ.ഇ വെള്ളനാതുരുത്ത് മൈനിങ് വിഭാഗം തൊഴിലാളിയായിരുന്നു മണികണ്ഠൻ.
ഇരുവരും തമ്മിൽ എന്നും കുടുംബവഴക്ക് നടക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം മണികണ്ഠൻ വൻ തുക വായ്പയെടുത്തതുമായി ബന്ധപ്പെട്ട് വഴക്ക് നടന്നിരുന്നു. വിഷയമറിഞ്ഞ് ബിൻസിയുടെ മാതാപിതാക്കൾ തിങ്കളാഴ്ച വന്ന് പരിഹാരശ്രമം നടത്തിപ്പോയി. പിന്നാലെ ഇരുവരും തമ്മിൽ വാക്കേറ്റം നടന്നെന്നും മണികണ്ഠൻ ഭാര്യയെ കത്തികൊണ്ട് ഇടത് നെഞ്ചിന് താഴെ കുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ആഴത്തിലുള്ള മുറിവേറ്റ ബിൻസിയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മക്കൾ: മഹാദേവൻ (13), മേഘനാഥ് (ഏഴ്). മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ചൊവ്വാഴ്ച നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.