കരുനാഗപ്പള്ളി: ആലപ്പാട്, ആറാട്ടുപുഴ തീരദേശ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് എറണാകുളത്തേക്ക് കെ.എസ്.ആർ.ടി.സിയുടെ പുതിയ സർവിസിന് ശനിയാഴ്ച മുതൽ തുടക്കമായി.
എറണാകുളത്തെ വിവിധ ആശുപത്രികളിലും മറ്റും ചികിത്സക്ക് പോകുന്നവർക്കുമുൾപ്പടെ ആശ്വാസകരമാകുന്ന രീതിയിൽ കെ.എസ്.ആർ.ടി.സിയുടെ ഫാസ്റ്റ് പാസഞ്ചർ സർവിസ് വലിയഴീക്കൽ പാലം വഴി അനുവദിക്കണമെന്ന് ഗതാഗത മന്ത്രിയോടും വകുപ്പുതല ഉദ്യോഗസ്ഥരോടും ഡി.വൈ.എഫ്.ഐ നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു. യു. പ്രതിഭ എം.എൽ.എയുടെ ഇടപെടലിന്റെ കൂടി അടിസ്ഥാനത്തിലാണ് പുതിയ ഫാസ്റ്റ് പാസഞ്ചർ ബസ് സർവിസ് യാഥാർഥ്യമായത്.
കായംകുളം-കരുനാഗപ്പള്ളി-ചെറിയഴീക്കൽ-അഴീക്കൽ-കൊച്ചിജെട്ടി- ആറാട്ടുപ്പുഴ-തൃക്കുന്നപ്പുഴ-തോട്ടപ്പള്ളി-വൈറ്റില-അമൃത മെഡിക്കൽ കോളജ് വഴി ആസ്റ്റർ മെഡിസിറ്റിയിലേക്കാണ് ബസ് സർവിസ് നടത്തുക. 41 കിലോമീറ്ററോളം വരുന്ന തീരദേശ മേഖലയിലൂടെയാണ് പുതിയ ബസ് സർവിസ് കടന്നുപോകുക.
രാവിലെ 5.50ന് കായംകുളത്തുനിന്ന് ആരംഭിക്കുന്ന സർവിസ് കരുനാഗപ്പള്ളി വഴി ചെറിയഴീക്കൽ, തീരദേശം, തോട്ടപ്പള്ളി, വൈറ്റില, അമൃത മെഡിക്കൽ കോളജ് വഴി 10.30ന് ആസ്റ്റർ മെഡിസിറ്റിയിൽ എത്തുകയും വൈകുന്നേരം 3.40ന് ആസ്റ്റർ മെഡിസിറ്റിയിൽനിന്ന് അമൃത മെഡിക്കൽ കോളജ്, വൈറ്റില, തോട്ടപ്പള്ളി, തീരദേശം വഴി, ചെറിയഴീക്കൽ, കരുനാഗപ്പള്ളി വഴി 8.20ന് കായംകുളത്ത് എത്തുന്ന രീതിയിലുമാണ് സർവിസ് ക്രമീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.