കൊല്ലം: കളിക്കുന്നതിനിടെ പത്തുമാസം പ്രായമുള്ള കുഞ്ഞിെൻറ തൊണ്ടയിൽ കുടുങ്ങിയ സേഫ്റ്റിപിൻ പുറത്തെടുത്തു. കരുനാഗപ്പള്ളി കെ.എസ് പുരം സ്വദേശി ശിഹാബുദ്ദീൻ- സുലേഖയുടെ ദമ്പതിമാരുടെ മകൻ മുഹമ്മദ് ഇസിനാണ് സേഫ്റ്റിപിൻ വിഴുങ്ങിയത്. തുറന്നിരുന്ന പിൻ ആയതിനാൽ വായ അടക്കാൻ കഴിയാതെവന്നു.
അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും പിൻ കൂടുതൽ ഉള്ളിലേക്ക് പോയി. തുടർന്ന് കൊല്ലം ട്രാവൻകൂർ മെഡിസിറ്റിയിൽ എത്തിച്ച് ലാറിേങ്കാസ്കോപ്പിലൂടെ പിൻ പുറത്തെടുക്കുകയായിരുന്നു.
സേഫ്റ്റി പിന്നിെൻറ മുകൾ ഭാഗം മൂക്കിെൻറ പിന്നിലേക്കും കൂർത്ത ഭാഗം ശ്വാസനാളത്തിെൻറ മുകളിലും തറച്ചിരുന്നതാണ് കൂടുതൽ പ്രശ്നം സൃഷ്ടിച്ചത്. ഇ.എൻ.ടിക്ക് പുറമെ ക്രിട്ടിക്കൽ കെയർ അനസ്തേഷ്യ വിഭാഗങ്ങളിലെ വിദഗ്ധരുടെ ഏകോപിത പ്രവർത്തനമാണ് ശസ്ത്രക്രിയ വിജയകരമാക്കിയതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.