കരുനാഗപ്പള്ളി : പൊലീസിനെ ആക്രമിച്ച പ്രതി 75 കുപ്പി മദ്യവും ആയി എക്സൈസ് പിടിയിൽ. അവധി ദിനങ്ങളില്‍ വമ്പന്‍ പാര്‍ട്ടികള്‍ക്ക് യഥേഷ്ടം മദ്യം എത്തിച്ചു നല്കുന്ന അബ്കാരി വിനോദ് എന്നറിയപ്പെടുന്ന ചിറ്റൂർ വിനോദാണ് എക്സൈസിന്റെ പിടിയിലായത്.
ക്രിമിനൽ കേസ് അടക്കമുള്ള നിരവധി കേസുകളിൽ പ്രതിയായ ചിറ്റൂർ വിനോദിനെ എക്സൈസ് ആഴ്ചകളായി രഹസ്യമായി നിരീക്ഷിച്ചു വരുകയായിരുന്നു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി .എൽ. വിജിലാലിൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്. മാസങ്ങള്‍ക്ക് മുമ്പ് ചവറ ബസ്റ്റാൻ്റിന് സമീപം മദ്യവുമായി പോകുമ്പോൾ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടുന്നതിനിടയിൽ പിന്തുടര്‍ന്ന പൊലീസിനെ ആക്രമിച്ച കേസിലെ പ്രതിയാണ് വിനോദ്.
മദ്യം മയക്കുമരുന്നുകളുടെ ഉപഭോഗം വിതരണം എന്നിവ ശ്രദ്ധയിൽ പെട്ടാൽ 24 മണിക്കൂർ തുറന്ന് പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ 04762630831, 9400069456 എന്നീ നമ്പരുകളില്‍ പൊതുജനങ്ങൾക്ക് പരാതിപ്പെടാവുന്നതാണെന്ന് എക്സൈസ് ഓഫീസില്‍ നിന്നും അറിയിച്ചു. സിവിൽ എക്സൈസ് ഓഫിസർമാരായ കെ. സാജൻ, ജിനു തങ്കച്ചൻ, എച്ച്.ചാൾസ്, ബി.അൻസാർ, വനിത സിവിൽ എക്സൈസ് ഓഫീസർ ശ്രീപ്രിയ, എക്സൈസ് ഡ്രൈവർ അബ്ദുൾ മനാഫ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.