Keep pending അച്ചൻകോവിലിലെ എക്സൈസ് ചെക്പോസ്റ്റ് പ്രവർത്തനം നിലച്ചു

പുനലൂർ: അച്ചൻകോവിൽ-ചെങ്കോട്ട അന്തർസംസ്ഥാന പാതയിൽ പ്രവർത്തിച്ചിരുന്ന എക്സൈസ് ചെക്പോസ്റ്റ് പ്രവർത്തനം നിലച്ചത് കഞ്ചാവ് അടക്കം ലഹരിവസ്തുക്കൾ കടത്തുന്നവർക്ക് സൗകര്യമാകുന്നു. ജീവനക്കാരില്ലെന്ന കാരണം പറഞ്ഞാണ് അച്ചൻകോവിൽ പൊലീസ് സ്റ്റേഷന് സമീപം പ്രവർത്തിച്ചിരുന്ന ചെക്പോസ്റ്റ് അടുത്തകാലത്തായി പ്രവർത്തനം നിർത്തിയത്​. മുമ്പ് ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റിലുള്ള ജീവനക്കാരായിരുന്നു അച്ചൻകോവിലിൽ ഡ്യൂട്ടി ചെയ്തിരുന്നത്. ഇത് പിന്നീട് മാറ്റി പുനലൂർ, കൊട്ടാരക്കര സി.ഐയുടെ പരിധിയിലുള്ള സ്റ്റേഷനുകളിൽ നിന്നും സർക്കിൾ ഓഫിസിൽ നിന്നും ജീവനക്കാരെ മാറിമാറി നിയമിച്ചിരുന്നു. എന്നാൽ ഇവിടേക്ക് വന്നുപോകാനുള്ള യാത്രാബുദ്ധിമുട്ട് അടക്കം ചൂണ്ടിക്കാട്ടി ജീവനക്കാർ എത്താതായതോടെ ചെക്പോസ്റ്റ് തുറക്കാതായി. കൊല്ലം-ചെങ്കോട്ട ദേശീ‍യപാതക്ക് സമാനമായുള്ളതാണ് അച്ചൻകോവിൽ-ചെങ്കോട്ട പാത. ചെങ്കോട്ടയിൽ നിന്ന്​ മേക്കര വഴി എത്തിയാൽ അച്ചൻകോവിൽ വഴി കേരളത്തിലേക്ക് പ്രവേശിക്കാനാകും. ഇതിൽ സംസ്ഥാന അതിർത്തിയും അച്ചൻകോവിലും കഴിഞ്ഞാൽ പൂർണമായും വനത്തിലൂടെയും റബർ എസ്റ്റേറ്റുകളിലൂടെയുമുള്ള പാതയാണ്. പത്തനാപുരം, കോന്നി, പത്തനംതിട്ട മേഖലകളിൽ നിന്ന്​ ധാരാളം വാഹനങ്ങളാണ്​ ഇതുവഴിയാണ് ചെങ്കോട്ടയിലേക്ക് വന്നുപോകുന്നത്. നിരവധി തവണ ഇതുവഴി കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും കടത്തിവരുന്നത് എക്സൈസും പൊലീസും മുമ്പ് പിടികൂടിയിട്ടുണ്ട്. കൂടാതെ ഇതുവഴി ചെങ്കോട്ടക്കും മറ്റും ഇരുസംസ്ഥാന​െത്തയും ബസ് സർവിസുകളുമുണ്ട്. ലഹരിവസ്തുക്കളുടെ കടത്തിന് എന്തുകൊണ്ടും അനുയോജ്യമായ പാതയിലുണ്ടായിരുന്ന ചെക്പോസ്റ്റാണ് അടച്ചിട്ടിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.