കൊല്ലം: വെളിയം കൊട്ടറ ജനകീയാരോഗ്യകേന്ദ്രം മന്ത്രി കെ.എൻ. ബാലഗോപാൽ നാടിന് സമർപ്പിച്ചു. മുൻ എം.പി സോമപ്രസാദിന്റെ വികസനഫണ്ടിൽ നിന്നുള്ള 15 ലക്ഷവും എൻ.എച്ച്.എമ്മിന്റെയും പഞ്ചായത്തിന്റെയും ഫണ്ടും അടക്കം 37 ലക്ഷം ചെലവിട്ടാണ് ആരോഗ്യകേന്ദ്രം യാഥാർഥ്യമാക്കിയത്.
പുതിയ കെട്ടിടവും കൂടുതൽ സൗകര്യങ്ങളും വരുന്നതോടെ ജില്ലയിലെ പ്രധാന ആശുപത്രികളിൽ ഒന്നായി ഇത് മാറുമെന്ന് മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ. അഭിലാഷ്, ജില്ല പഞ്ചായത്തംഗം ഷൈൻകുമാർ, എം.ബി. പ്രകാശ്, ജയ രഘുനാഥ്, ഡോ. പോളിൻ, മറ്റ് ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.