പേവിഷബാധയേറ്റ തെരുവുനായ്​ ചത്തു; നാട്ടുകാർ പരിഭ്രാന്തിയിൽ

മ​യ്യ​നാ​ട്: പേ​വി​ഷ​ബാ​ധ​യേ​റ്റ് തെ​രു​വു​നാ​യ്​ ച​ത്ത​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പ​രി​ഭ്രാ​ന്തി​യി​ൽ. മ​യ്യ​നാ​ട് പ​ഞ്ചാ​യ​ത്ത് 15ാം വാ​ർ​ഡി​ലാ​ണ് തെ​രു​വു​നാ​യ് പേ​വി​ഷ​ബാ​ധ​യേ​റ്റു ച​ത്ത​ത്. ഇ​തോ​ടെ നാ​യു​മാ​യി അ​ടു​ത്ത് ഇ​ട​പ​ഴ​കി​വ​ന്നി​രു​ന്ന​വ​രാ​ണ് ആ​ശ​ങ്ക​യി​ലാ​യ​ത്. ജ​ന​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കി​യ നാ​യാ​ണ് ച​ത്ത​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ പേ​വി​ഷ​ബാ​ധ​യേ​റ്റ​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

മ​യ്യ​നാ​ട് വെ​ള്ള​മ​ണ​ൽ സ്കൂ​ളി​ന് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ണ്ടി​രു​ന്ന നാ​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ മൃ​ഗ​സ്നേ​ഹി​യാ​യ ബി​ൻ​ഷ വി​വ​രം പ​ഞ്ചാ​യ​ത്ത് മെം​ബ​ർ മ​യ്യ​നാ​ട് സു​നി​ലി​നെ ധ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഷെ​ൽ​ട്ട​റി​ൽ പാ​ർ​പ്പി​ച്ചു വ​ര​വെ​യാ​ണ് നാ​യ്​ ച​ത്ത​ത്. നാ​യു​മാ​യി സം​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​ർ വാ​ക്സി​നേ​ഷ​ൻ എ​ടു​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. 

News Summary - Rabies infected street dog dies; The locals are panicking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.