പുനലൂർ: ആര്യങ്കാവില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു. ഗുരുവായൂര്‍ - മധുര എക്സ്പ്രസ്സിന്റെ ബോഗികളാണ് വേര്‍പ്പെട്ടത്. ന്യൂ ആര്യങ്കാവ് റെയില്‍വേ സ്റ്റേഷന് സമീപം വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. ട്രെയിൻ വേഗത കുറവായതിനാൽ മറ്റ് അപകടങ്ങൾ ഒഴിവായി.
ബോഗികള്‍ കുട്ടി യോജിപ്പിച്ചശേഷം 40 മിനിറ്റ് വൈകി ട്രെയിന്‍ മധുരയിലേക്ക് യാത്ര തുടര്‍ന്നു. ട്രെയിനിന്റെ മധ്യഭാഗത്തെ ബോഗികൾ തമ്മിലാണ് ബന്ധം വിച്ഛേദിക്കപ്പെട്ടത്. റെയിൽവേ സ്റ്റേഷൻ സമീപമായിരുന്നതിനാൽ വേഗത കുറവായിരുന്നു. ഓട്ടോമാറ്റിക് ബ്രേക് സിസ്റ്റം ഉണ്ടായിരുന്നതിനാല്‍ വേര്‍പെട്ട് മുന്നോട്ടുപോയ എഞ്ചിനോട് ചേര്ന്നഭാഗം അധികം ദൂരത്തല്ലാതെ നിന്നു.
മുന്നിലും പിന്നിലും എൻജിൻ ഉള്ളതിനാൽ ബോഗികൾ വേർപെട്ട വിവരം ഉടൻതന്നെ ലോക്കോ പൈലറ്റുമാർക്ക് അറിയാനായി.
പിന്നീട് റെയില്‍വേ സാങ്കേതിക വിഭാഗം ജീവനക്കാരെത്തി ജോയന്റ് കംപ്ലിങ്ങിന്റെ പ്രശ്നം പരിഹരിച്ചു. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു. ട്രെയിന്‍ വലിയ വേഗത്തിലല്ലാത്തതിനാൽ വൻ അപകടം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.