കൊട്ടാരക്കര: പൊലീസ് ഉദ്യോഗസ്ഥനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്തുംവിധം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കിയെന്ന കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. പൊലീസ് സ്റ്റേഷനില്‍ പീഡന പരാതി നല്‍കാനെത്തിയ തന്നെ കേസെടുക്കാതെ പൊലീസ് ഉദ്യോഗസ്ഥന് അപമാനിച്ചെന്നാരോപിച്ച് വീട്ടമ്മ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കിയിരുന്നു.
എന്നാല്‍, വീട്ടമ്മയുടെ ആരോപണം തെറ്റാണെന്ന് തെളിയിക്കുന്ന പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. കുണ്ടറ സ്വദേശി നീനു നൗഷാദ്, ഭര്‍ത്താവ് സാജിദ് എന്നിവരും കൊട്ടാരക്കര വാര്‍ത്തകള്‍, കേരള ടുഡേ എന്നീ ഓണ്‍ലൈന്‍ മാധ്യമങ്ങളുമാണ് പ്രതിപ്പട്ടികയിലുള്ളത്.
പൊലീസ് ഉദ്യോഗസ്ഥനെ വ്യകതിപരമായും പൊലീസ് സേനയെയും അപകീര്‍ത്തിപ്പെടുത്തിയെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സേനാ മേധാവിയുടെ അനുമതിയോടെ കുണ്ടറ സി.ഐ ആര്. രതീഷ് മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്. കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.എം. ജോസാകും കേസ് അന്വേഷിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.