കൊട്ടാരക്കര: കൊട്ടാരക്കര-പുനലൂർ ദേശീയപാതയിൽ കോട്ടപ്പുറം ഭാഗത്ത് അമിത വേഗത്തിൽ വന്ന കാർ ഇടിച്ചു കയറി കെ.എസ്.ആർ.ടി.സി ബസിന്റെ പിൻചക്രങ്ങൾ ആക്സിൽ ഉൾപ്പെടെ ഒടിഞ്ഞു തെറിച്ചുപോയി. ഇന്ന് പുലർച്ച ഏഴോടെയായിരുന്നു അപകടം.
ഇളമ്പൽ ഭാഗത്തുനിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് വന്ന സ്കോർപിയോ കാർ പുനലൂരിലേക്കുപോയ ബസിന്റെ പിൻചക്രത്തിന്റെ ഭാഗത്തേക്ക് ഇടിച്ച ശേഷം മറുഭാഗത്തേക്കു മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ പിൻടയറുകൾ ഊരിപ്പോയി. പിറകുവശം റോഡിൽ ഇരുന്നാണ് ബസ് നിന്നത്. ബസിൽ യാത്രക്കാർ കുറവായിരുന്നു.
കാർ ഡ്രൈവർ ഇളമ്പൽ സ്വദേശി ഹബേൽ നിസ്സാര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കാറിന്റെ എയർ ബാഗ് പ്രവർത്തിച്ചതിനാലാണ് വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കാറിന്റെ മുൻവശം പൂർണമായും തകർന്നിട്ടുണ്ട്
കൊട്ടാരക്കര ദേശീയ പാതയിൽ കോട്ടപ്പുറത്ത് കാർ കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ചുകയറി ബസിന്റെ പിൻഭാഗത്തെ ടയറുകൾ ആക്സിൽ ഉൾപ്പെടെ തെറിച്ചുപോയനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.