കൊട്ടാരക്കര: മുഖ്യമന്ത്രി ഉൾപ്പടെ പങ്കെടുത്ത് കൊട്ടാരക്കരയിൽ നടന്ന മാലിന്യ മുക്ത കേരളം പദ്ധതി നഗരസഭ മറന്നു. കൊട്ടാരക്കര പഴയ ചന്ത മാലിന്യ കൂമ്പാരമായി. പുറത്തു നിന്നുള്ള മാലിന്യങ്ങൾ പഴയ ചന്തയിൽ കൊണ്ട് ഇട്ടിരിക്കുകയാണ്. സ്നഗ്ഗി മാലിന്യം ഉൾപ്പടെ കിടന്ന് മഴയത്ത് ചീഞ്ഞളിഞ്ഞ നിലയിലാണ്.
പഴയ കൊല്ലം ചെങ്കോട്ട റോഡിൽ ഓട്ടോ സ്റ്റാൻഡിൽ തൊഴിലാളികൾക്ക് ദുർഗന്ധവും കൊതുകും മൂലം നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്.
ചന്ത നിർമ്മാണവുമായി ബന്ധപ്പെട്ട് താത്കാലിക സംവിധാനത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ചന്തയും കച്ചവട സ്ഥാപനങ്ങളും. അനന്തമായി നീളുന്ന ചന്തയുടെ നിർമ്മാണം കച്ചവടക്കാരിൽ ആശങ്ക ഉണ്ടാകുന്നതിനിടയിലാണ് അവിടെ മാലിന്യം നിറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.