നി​ർ​മ്മാ​ണം ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന തേ​വ​ല​പ്പു​റം ക​ളി​സ്ഥ​ലം

തേവലപ്പുറം കളി സ്ഥലം നിർമാണം ഇഴയുന്നു

കൊ​ട്ടാ​ര​ക്ക​ര: നെ​ടു​വ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തേ​വ​ല​പ്പു​റം ക​ളി സ്ഥ​ല​ത്തി​ന്റെ​യും മി​നി സ്റ്റേ​ഡി​യ​ത്തി​ന്റെ​യും നി​ർ​മ്മാ​ണ ജോ​ലി ഇ​ഴ​ഞ്ഞി​ഴ​ഞ്ഞ് നീ​ങ്ങു​ന്നു. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് നി​ർ​മ്മാ​ണ ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്. ഒ​രു വ​ർ​ഷ​മെ​ത്തു​മ്പോ​ഴും ഏ​റെ ജോ​ലി​ക​ൾ ശേ​ഷി​ക്കു​ക​യാ​ണ്. ജി​ല്ല- സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് വ​ള​റെ ദൂ​രം സ​ഞ്ച​രി​ച്ചു മ​റ്റ്​ ക​ളി​യി​ട​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. ഒ​ന്ന​ര​ക്കോ​ടി രൂ​പ ചെ​ല​വി​ട്ടാ​ണ് തേ​വ​ല​പ്പു​റ​ത്ത് സ്റ്റേ​ഡി​യം നി​ർ​മ്മി​ക്കു​ന്ന​ത്. സം​സ്ഥാ​ന കാ​യി​ക വ​കു​പ്പ് എ​ൻ​ജി​നീ​യ​റി​ങ്​ വി​ഭാ​ഗ​ത്തി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് നി​ർ​മ്മാ​ണം.

ആ​റ് മാ​സം​കൊ​ണ്ട് നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. ചു​റ്റു​മ​തി​ലും ടൊ​യ്​​ല​റ്റും നി​ർ​മ്മി​ച്ച​ത് മാ​ത്ര​മാ​ണ് പ്ര​ധാ​ന നി​ർ​മ്മാ​ണം. 1.67 ഏ​ക്ക​ർ ഭൂ​മി ഇ​വി​ടെ​യു​ണ്ട്. സ്റ്റേ​ഡി​യ​ത്തി​ന്റെ ന​ടു​ഭാ​ഗ​ത്താ​ണ് പു​റ​മെ നി​ന്നു​കൊ​ണ്ടു​വ​ന്ന മ​ണ്ണി​ട്ട് കൂ​ന​ക​ൾ സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. ഇ​വ വെ​ട്ടി നി​ര​പ്പാ​ക്കാ​ൻ പോ​ലും ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ല. ചു​റ്റു​മ​തി​ലും ടൊ​യ്​​ല​റ്റും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ഇ​നി ക​ളി​ക്കാ​നു​ള്ള സ്ഥ​ലം, ക​ളി കാ​ണാ​നു​ള്ള ഗാ​ല​റി, മി​നി ഇ​ൻ​ഡോ​ർ ക​ളി​സ്ഥ​ലം, പ്ര​ഭാ​ത-​സാ​യാ​ഹ്ന സ​വാ​രി​ക്കു​ള്ള ന​ട​പ്പാ​ത​ക​ൾ, ലൈ​റ്റി​ങ്​ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യൊ​രു​ക്കേ​ണ്ട​തു​ണ്ട്.

​ര​ണ്ട​ര പ​തി​റ്റാ​ണ്ടു​മു​ൻ​പാ​ണ് തേ​വ​ല​പ്പു​റം മൂ​ന്നു​മൂ​ർ​ത്തി ക്ഷേ​ത്ര ചി​റ​യു​ടെ സ​മീ​പ​ത്താ​യി മി​നി സ്റ്റേ​ഡി​യം നി​ർ​മ്മി​ക്കാ​ൻ ആ​ലോ​ച​ന തു​ട​ങ്ങി​യ​ത്. ഇ​വി​ടെ ഇ​തി​നാ​യി സ്ഥ​ലം മാ​റ്റി​യി​ടു​ക​യും കാ​യി​ക പ​രി​ശീ​ല​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ മ​ഴ​പെ​യ്താ​ൽ ഇ​വി​ടം ചെ​ളി​ക്കു​ണ്ടാ​കും. മ​ഴ മാ​റി​യാ​ലും കു​റേ​നാ​ളു​ക​ൾ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന സ്ഥി​തി​യു​മാ​ണ്. കേ​ര​ളോ​ത്സ​വ​മ​ട​ക്കം മ​റ്റി​ട​ങ്ങ​ളി​ൽ വ​ച്ചു​ന​ട​ത്തേ​ണ്ട സ്ഥി​തി​യു​ണ്ടാ​യി. ഈ ​വി​ഷ​യ​ങ്ങ​ളെ​ല്ലാം മ​ന്ത്രി​യെ നേ​രി​ട്ട് ബോ​ധ്യ​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് സ്റ്റേ​ഡി​യം നി​ർ​മ്മി​ക്കാ​ൻ തു​ക അ​നു​വ​ദി​ച്ച​ത്.

Tags:    
News Summary - Construction of Thevalappuram playground is dragging on

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.