കൊട്ടാരക്കര: വാളകം ജങ്ഷനിലെ പ്രീതാസ് ടെക്സ്ൈറ്റൽസ് എന്ന സ്ഥാപനം അഗ്നിബാധയിൽ പൂർണമായി കത്തിയമർന്നു. വാളകത്തുനിന്ന് ഉമ്മന്നൂർ റോ ഡിലേക്ക് തിരിയുന്ന ഭാഗത്ത് വർഷങ്ങളായി പ്രവർത്തിച്ചിരുന്ന, വത്സാ മാത്യുവിെൻറ ഉടമസ്ഥതയിലുള്ള കടയാണ് കഴിഞ്ഞദിവസം രാത്രി എേട്ടാടെയുണ്ടായ അഗ്നിബാധയിൽ നശിച്ചത്.
കടയിലുണ്ടായിരുന്ന വസ്ത്രങ്ങൾക്കൊപ്പം സ്റ്റേഷനറി സാധനങ്ങളും കത്തിനശിച്ചു. വർഷങ്ങളായി പത്ര ഏജൻസി നടത്തിവന്നിരുന്ന ഇവിടെ വളരെയധികം പ്രസിദ്ധീകരണങ്ങളുണ്ടായിരുന്നു. ഉദ്ദേശം ഏഴു ലക്ഷത്തോളം രൂപയുടെ നാശമുണ്ടായതായി കണക്കാക്കുന്നു.
കുറച്ചു ദിവസമായി കടയിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുകയായിരുന്നു. വൈകീട്ട് ആറോടെ കട അടച്ചു. ഒരു ഭാഗത്ത് വെൽഡിങ് വർക്കുകൾ നടന്നിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാൻ കാരണമെന്ന് സംശയിക്കുന്നു. കടയിൽനിന്ന് പുക ഉയരുന്നതുകണ്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും തീ പടർന്നു പിടിച്ചു. പരിസരത്തുള്ള മറ്റു കടകളിലേക്കു തീ പടരാതിരിക്കാർ നാട്ടുകാർ വളരെ പണിപ്പെട്ടു. വളരെ വൈകിയിട്ടും ഫയർഫോഴ്സ് എത്താത്തത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.