ശോ​ച്യാവസ്ഥ​യി​ലാ​യ കൊ​ട്ടാ​ര​ക്ക​ര കെ.​എ​സ്.​ആ​ർ.​ടി.​സി ഗാ​രേ​ജ്

ചളിക്കുണ്ടായി കൊട്ടാരക്കര കെ.എസ്​.ആർ.ടി.സി ഗാരേജ്

കൊട്ടാരക്കര: കെ.എസ്​.ആർ.ടി.സിയുടെ കൊട്ടാരക്കര ഗാരേജ് ചളിക്കുണ്ടായി മാറി. നിലവിൽ ജീവനക്കാർക്ക് ജോലി ചെയ്യാൻ പറ്റാത്ത നിലയിലാണ് ഗാരേജ്. ഡി.സി.ബി ഉൾപ്പെടെ പ്രവർത്തിക്കുന്ന ഗാരേജാണ് ഇത്തരത്തിൽ ശോചനീയമായി കിടക്കുന്നത്. മെക്കാനിക്കൽ വിഭാഗം ജീവനക്കാർ ഉൾപ്പെടെയുള്ളവർ പകലും രാത്രിയുമായി നരകയാതന അനുഭവിച്ചാണ് വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ തീർക്കുന്നത്.

110ഓളം ഷെഡ്യൂൾ ബസുകളാണ് കൊട്ടാരക്കരയിൽ മാത്രം സർവിസ്​ നടത്തുന്നത്. ധനകാര്യമന്ത്രിയുടെ മണ്ഡലമായിട്ടും ഗാരേജ് നവീകരിക്കാനുള്ള നടപടിയില്ല. മുമ്പ് ഗാരേജായിരുന്ന ഭാഗമാണ്​ ഇപ്പോൾ കെ.എസ്​.ആർ.ടി.സി ഷോപ്പിങ്​ കോംപ്ലക്സായി പ്രവർത്തിച്ചുവരുന്നത്. അന്ന് അത്യാധുനിക സജ്ജീകരണങ്ങളുള്ള ഗാരേജ് നിർമിക്കുമെന്ന് പറഞ്ഞെങ്കിലും വർഷങ്ങൾ പിന്നിട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

Tags:    
News Summary - Kottarakkara KSRTC garage got muddy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.