കൊട്ടാരക്കര: സംസ്ഥാനത്തെ പ്രധാന വിദ്യാഭ്യാസ ഹബ്ബുകളിലൊന്നായി കൊട്ടാരക്കരയെ മാറ്റുമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. ഐ.എച്ച്.ആര്.ഡി എന്‍ജിനീയറിങ് കോളജിനോട് ചേര്‍ന്ന് ആരംഭിക്കാനിരിക്കുന്ന ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന ആലോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കുകയും വിദ്യാര്‍ഥികള്‍ക്ക് ജോലി ഉറപ്പാക്കുകയും ചെയ്യുന്ന പദ്ധതികള്‍ കൊട്ടാരക്കര ഐ.എച്ച്.ആര്.ഡി കോളജില്‍ നടപ്പിലാക്കി വരികയാണ്.
നഴ്സിങ് കോളജ് ആരംഭിക്കാനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുന്നു. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് കൂടി തുടങ്ങുന്നതോടെ ജില്ലക്ക് പുറത്തു നിന്നുള്ള വിദ്യാര്‍ഥികള്‍ കൂടി ഉപരിപഠനത്തിനായി കൊട്ടാരക്കരയെ ആശ്രയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബി.കോം ഫിനാന്‍സ്, ബി.കോം കോ ഓപറേഷന്, ബി.എസ്.സി സൈക്കോളജി, ബി.എ ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ എന്നീ കോഴ്സുകളാണ് ആദ്യ ഘട്ടത്തില്‍ ആരംഭിക്കുക. ലാബ് ഉള്‍പ്പെടെ അടിയന്തരമായി ആവശ്യമുള്ള സംവിധാനങ്ങള്‍ ഉടന്‍ സജ്ജീകരിക്കാനും ആലോചന യോഗത്തില്‍ തീരുമാനിച്ചു. കൊട്ടാരക്കര നഗരസഭാ ചെയര്മാന് എസ്.ആര്. രമേശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ്, കോളജ് പ്രിന്‍സിപ്പല്‍ വി. ഭദ്രന് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.