കൊട്ടാരക്കര: വെളിയം പഞ്ചായത്തിലെ കുടവട്ടൂരിൽ ഖനനം ചെയ്ത് ഉപേക്ഷിച്ച പാറമടയിൽ ജലനിരപ്പ് ഉയരുന്നു. ഒരാഴ്ചയായി ശക്തമായി ചെയ്യുന്ന മഴയിൽ ഖനനം ചെയ്ത് 400 അടി താഴ്ചയിലുള്ള വെള്ളമാണ് ഉയരുന്നത്. പ്രകൃതിക്ഷോഭം മൂലം നാശനഷ്ടം സംഭവിക്കുമ്പോഴാണ് ഈ പാറമടക്ക് സമീപത്തെ ഖനനം തകൃതിയായി നടക്കുന്നത്. ഇപ്പോൾ വൻതോതിൽ ഖനനം നടക്കുമ്പോൾ പാറമടയിലെ ജലനിരപ്പ് ഉയരുകയാണ്.
പാറമടക്ക് സമീപത്തായി നിരവധി വീടുകളാണുള്ളത്. പാറ ഖനനം മൂലവും സമീപത്തെ ജലനിരപ്പ് ഉയരുന്നതും പ്രദേശവാസികൾക്ക് ബുദ്ധിമുട്ടായിരിക്കുകയാണ്. 50ഓളം ടിപ്പർ ലോറികളാണ് പാറയുമായി വിവിധ പ്രദേശങ്ങളിലേക്ക് പോകുന്നത്. അളവിൽ കൂടുതൽ പാറ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചാണ് പൊട്ടിക്കുന്നത്. ഇതിന്റെ പ്രകമ്പനം കിലോമീറ്ററോളം വരും.
ഒഴിഞ്ഞ് വെള്ളക്കെട്ടായ പാറമട ഏത് നിമിഷവും തകരുന്നതിന് കാരണമാവും. വെളിയം, കരീപ്ര പഞ്ചായത്തിലെ മിക്ക സ്ഥലവും പാറമട പൊട്ടിയാൽ ഭീഷണിയാവും. മഴയത്ത് ഖനനം നിർത്തിവെക്കാൻ അധികൃതർക്ക് സാധിക്കുന്നില്ല. ക്വാറിക്ക് സമീപത്തെ ആറിലും വെള്ളം കരകവിഞ്ഞ് ഒഴുകുകയാണ്. വലിയ തോതിലാണ് പാറമടയിൽ ജലനിരപ്പ് ഉയർന്നിരിക്കുന്നത്. കലക്ടർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.