കൊട്ടാരക്കര: കെ.എസ്.ആര്.ടി.സി ബസില്‍ മോഷണം നടത്തിയ നാടോടി സ്ത്രീകള്‍ അറസ്റ്റില്‍. മധുര മുത്തുപെട്ടി ബസ്സ്റ്റാന്‍ഡിന് സമീപം താഴെപുതുപ്പാലത്തില്‍ മുത്തുമാരി (24), പാര്‍വതി (42) എന്നിവരാണ് അറസ്റ്റിലായത്.
അഞ്ചല്‍ സ്വദേശിനിയായ വീട്ടമ്മയുടെ ഷോള്‍ഡര്‍ ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന 3500 രൂപയും വിലപിടിപ്പുള്ള രേഖകളുമാണ് ഇവര്‍ മോഷ്ടിച്ചത്. കെ.എസ്.ആര്.ടി.സി ബസില്‍ പുനലൂരില്‍നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്ത വീട്ടമ്മ കൊട്ടാരക്കരയിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
ഉടന്‍ കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കൊട്ടാരക്കര കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡില്‍നിന്ന് കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.