പ്രതീകാത്മക ചിത്രം

ഓപറേഷൻ പി-ഹണ്ട്: 11 മൊബൈൽ ഫോണും മെമ്മറി കാർഡുകളും പിടികൂടി

കൊട്ടാരക്കര: സംസ്ഥാന വ്യാപകമായി നടന്ന ഓപറേഷൻ പി .ഹണ്ടിന്‍റെ ഭാഗമായി കൊല്ലം റൂറൽ ജില്ലയിൽ നടത്തിയ റെയ്ഡില്‍ വിവിധ സ്ഥലങ്ങളിൽ നിന്നായി കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വിഡിയോകളും സൂക്ഷിച്ചുെവക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ഉപയോഗിച്ച 11 മൊബൈൽ ഫോണുകൾ, മെമ്മറി കാർഡുകൾ എന്നിവ പിടിച്ചെടുത്തു. റൂറൽ ജില്ല പൊലീസ് മേധാവി കെ.ബി. രവിയുടെ നിർദേശാനുസരണമാണ് റെയ്ഡ് നടത്തിയത്.

അഡിഷനൽ എസ്.പി മധുസൂദനന്റെ നേതൃത്വത്തിൽ കൊല്ലം റൂറൽ ജില്ലയിലെ സൈബർ ക്രൈം െപാലീസ് സ്റ്റേഷനിലെയും വിവിധ െപാലീസ് സ്റ്റേഷനുകളിലെയും എസ്.എച്ച്.ഒമാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥർ റെയ്‌ഡിൽ പങ്കെടുത്തു.

അഡ്വക്കറ്റ്, വെബ് ഡെവലപ്പർ, വിദ്യാർഥികൾ, ഓട്ടോ ഡ്രൈവർ എന്നീ മേഖലകളിൽ ഉള്ളവരുടെ മൊബൈലുകൾ ആണ് പിടിച്ചെടുത്തത്. ചടയമംഗലം, പത്തനാപുരം, അഞ്ചൽ, കൊട്ടാരക്കര, ചിതറ, പുനലൂർ, കുണ്ടറ, കുളത്തൂപ്പുഴ എന്നീ സ്റ്റേഷൻപരിധികളിൽ നിന്നാണ് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്.

പിടിച്ചെടുത്ത മൊബൈലുകൾ ഫോറൻസിക് പരിശോധനക്കായി തിരുവനന്തപുരം ഫോറൻസിക് സയൻസ് ലാബിലേക്ക് അയച്ചുകൊടുക്കും.

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് പൊലീസ് ഇത്തരം റെയ്ഡുകള്‍ സംഘടിപ്പിക്കുന്നത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നവർക്കെതിരെ കൊല്ലം റൂറൽ െപാലീസ് നടപടികൾ ഊർജിതമായി തുടരുമെന്ന് ജില്ല െപാലീസ് മേധാവി അറിയിച്ചു.

Tags:    
News Summary - Operation P-Hunt: 11 mobile phones and memory cards seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.