കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യവെ വയോധികയുടെ പണവും സ്വർണവും കവർന്നതായി പരാതി. പനവേലി പട്ടേഴിമുക്ക് കുന്നുവിള വീട്ടിൽ മേരിക്കുട്ടിയുടെ (70) പഴ്സിൽ സൂക്ഷിച്ചിരുന്ന 5000 രൂപയും സ്വർണവളയും മോതിരവുമാണ് പനവേലിയിൽനിന്ന് കൊട്ടാരക്കരയിലേക്കുള്ള യാത്രാമധ്യേ ബസിൽ നഷ്ടമായത്.
പഴയ സ്വർണാഭരണം മാറ്റി പുതിയത് വാങ്ങാനായി കൊച്ചുമകൾ സാനിയോടൊപ്പം കൊട്ടാരക്കരയിലേക്ക് വരുകയായിരുന്നു മേരിക്കുട്ടി. കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ഇറങ്ങി ഹോട്ടലിൽ കയറി ചായ കുടിച്ചശേഷം പണം നൽകാനായി പഴ്സ് തുറന്നപ്പോഴാണ് പഴ്സിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണാഭരണങ്ങളും നഷ്ടമായതായി അറിയുന്നത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്ന് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വിശ്രമിച്ചശേഷം വയോധികയും കൊച്ചുമകളും കൊട്ടാരക്കര പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.