കൊട്ടിയം: പാർക്കിൻസൻസ് രോഗം ബാധിച്ച് കിടപ്പിലായ വീട്ടമ്മ ചികിത്സക്ക് പണം കണ്ടെത്താനാവാതെ വലയുന്നു. കൊട്ടിയം ചിറവിള പുത്തൻവീട്ടിൽനിന്ന് ചെമ്പോട്ട് ക്ഷേത്രത്തിനു സമീപം വാടകക്ക് താമസിക്കുന്ന ബാബുവിന്റെ ഭാര്യ ബേബി ആണ് (57) ചികിത്സ സഹായം തേടുന്നത്. നാലു വർഷത്തിലധികമായി ശരീരം തളർന്ന് ഒരേ നിലയിൽ കിടപ്പിലാണ്. സ്വന്തമായുണ്ടായിരുന്ന സമ്പാദ്യമെല്ലാം ചികിത്സക്കായി ചെലവാക്കി. പാലത്തറയിലെ സഹകരണ ആശുപത്രിയിലാണ് ചികിത്സ. ഭാര്യ കിടപ്പിലായതോടെ പാചകത്തൊഴിലാളിയായ ഭർത്താവ് ബാബുവിന് ജോലിക്കു പോകാൻ കഴിയുന്നില്ല. മരുന്നിനു മാത്രം മാസം തോറും ആയിരങ്ങൾ വേണ്ട സ്ഥിതിയാണ്. ബാബുവിന്റെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കൊട്ടിയം ഹോളിക്രോസ് ബ്രാഞ്ചിൽ 0451053000017988 എന്ന നമ്പറിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഐ.എഫ്.എസ് കോഡ് SIBL0000451. ഫോൺ: 7510773359.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.