കൊട്ടിയം: കുടിവെള്ളത്തിെൻറ മറവിൽ ചാരായ കച്ചവടം നടത്തിവന്നയാളെ എക്സൈസ് സംഘം പിടികൂടി. മയ്യനാട് കൂട്ടിക്കട അമ്മാച്ചൻമുക്ക് റസിയ മൻസിലിൽ റാസി (35)യുടെ വീട്ടിൽ നിന്നാണ് 20 ലിറ്റർ ചാരായവും 250 ലിറ്റർ കോടയും വാറ്റുപകരണങ്ങളും ചാത്തന്നൂർ റേഞ്ച് എക്സൈസ് സംഘം പിടികൂടിയത്.
കുടിവെള്ള കച്ചവടമെന്ന വ്യാജേന കൊല്ലം, പള്ളിമുക്ക്, കൊട്ടിയം, കണ്ണനല്ലൂർ, ചാത്തന്നൂർ, പാരിപ്പള്ളി തുടങ്ങിയിടങ്ങളിൽ ചാരായം കുടിവെള്ള ക്യാനുകളിൽ നിറച്ച് വാഹനത്തിൽ കച്ചവടം ചെയ്യുകയായിരുന്നു. 20 ലിറ്റർ ചാരായ കാൻ 30,000 രൂപക്കാണ് ചെറുകിട വ്യാജ ചാരായ കച്ചവടക്കാർക്ക് വിറ്റിരുന്നത്. ഒരു മാസത്തിലധികമായി ചാരായവിൽപന നടത്തിവരികയായിരുന്നു.
റെയ്ഡിന് പ്രിവൻറിവ് ഓഫിസർമാരായ നിഷാദ്. എസ്, വിനോദ്. ആർ.ജെ, പ്രശാന്ത്, പി. മാത്യൂസ്. സിവിൽ ഏക്സൈസ് ഓഫിസർമാരായ അനീഷ്, എം.ആർ, രാഹുൽ. ആർ. രാജ്, ടി.ആർ. ജ്യോതി, ഒ.എസ്. വിഷ്ണു, ഡ്രൈവർ ബിനോജ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.