കൊട്ടിയം: മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക്പകരുന്ന ബ്രൂസല്ലോസിസ് രോഗപ്രതിരോധത്തിനായി ജില്ലയിൽ കുത്തിവയ്പ് ക്യാമ്പുകൾ ആരംഭിച്ചു. തുടര്‍ച്ചയായി അഞ്ചുദിവസം നീളുന്ന കുത്തിവയ്പ് ക്യാമ്പയിനിലൂടെ പൂർണ്ണ രോഗ നിയന്ത്രണമാണ് ലക്ഷ്യമാക്കുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു. നാലു മുതല്‍ എട്ടു മാസം വരെ പ്രായമുള്ള പശു-എരുമക്കിടാങ്ങള്‍ക്കാണ് പ്രതിരോധമരുന്ന് നല്‍കുക. ജില്ലയിലെ മൃഗസംരക്ഷണ ഉദ്യോഗസ്ഥരുടെ 78 സ്ക്വാഡുകൾ കുത്തിവയ്പ് ക്യാമ്പയിനായി രൂപീകരിച്ചിട്ടുണ്ട്.
കൊട്ടിയം മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ നടന്ന ചടങ്ങിൽ വാക്സിൻ ബോക്സുകൾ കൈമാറി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് ഉദ്ഘാടനം നിര്‍വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എ. എല്‍.അജിത് അധ്യക്ഷനായി. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി. ഷൈന്‍ കുമാര്‍ , വകുപ്പിലെ അസി പ്രോജക്ട് ഓഫീസർമാരായ ഡോ.ഷീബ പി. ബേബി, ഡോ.എസ്. ദീപ്തി, ഡോ.കെ. എസ്. സിന്ധു, ഡോ.എസ്. പ്രമോദ്, ഡോ.കെ. ജി. പ്രദീപ് ഡോ. സുജ .റ്റി. നായർ ജില്ലാ എപിഡമിയോളജിസ്റ്റ് ഡോ. ആര്യ സുലോചനന് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.