കൊട്ടിയം: നടീലിനൊരുങ്ങുന്ന പാടങ്ങളിൽ കൗതുകക്കാഴ്ചയൊരുക്കി താറാവിൻ കുഞ്ഞുങ്ങളുടെ കൂട്ടമെത്തി. ജില്ലയിലെ പ്രധാന നെല്ലറകളിലൊന്നായ ഉമയനല്ലൂർ ഏലായിലാണ് ആയിരക്കണക്കിന് താറാവിൻ കുഞ്ഞുങ്ങൾ മേയാനെത്തിയത്.
ഞാറിനായുള്ള വിത്ത് വിതക്കുന്നതിനും നടുന്നതിനുമായി ഒരുക്കിയിട്ടിട്ടുള്ള പാടങ്ങളിലാണ് താറാവിൻ കൂട്ടങ്ങൾ കലപില ശബ്ദവുമായി ഓടി നടക്കുന്നത്. ഹരിപ്പാട് പള്ളിപ്പാടുനിന്നാണ് മൂവായിരത്തി അഞ്ഞൂറോളം താറാവിൻ കുഞ്ഞുങ്ങളെ ഉമയനല്ലൂർ ഏലായിൽ ഇറക്കിയത്.
കോവിഡ് കാലത്ത് ആനകൾക്കുവരെ തീറ്റക്ക് സർക്കാർ സംവിധാനം ഉണ്ടാക്കിയെങ്കിലും താറാവുകൾക്കുള്ള തീറ്റക്കും, കർഷകർക്കും യാതൊരു സഹായവും ഉണ്ടായില്ലെന്ന് താറാവിൻ കൂട്ടവുമായി ഉമയനല്ലൂർ ഏലായിൽ എത്തിയവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.