കൊട്ടിയം: എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ സംസ്ഥാനത്ത് നാലാമത് എത്തി, ആദിത്യ ബൈജു കൊല്ലത്തിന് അഭിമാനമായി. ജില്ലയിൽ ഒന്നാമനുമാണ്. തൃക്കോവിൽവട്ടം വെട്ടിലത്താഴം മേലേമഠത്തിൽ ആർ. ബൈജുവിെൻറയും കൊല്ലം അമർദീപ് ഐ കെയർ സെൻററിലെ ഡോ. നിഷാ എസ്.പിള്ളയുടെയും മകനാണ്.
ഏക സഹോദരൻ 10ാം ക്ലാസ് വിദ്യാർഥിയായ അഭിനവ്. പിതാവ് ബൈജു മലപ്പുറം എടരിക്കാട് കെ.എസ്.ഇ.ബി. സെക്ഷനിലെ അസി. എക്സിസിക്യൂട്ടിവ് എൻജിനീയറാണ്. 600ൽ 585 മാർക്കാണ് നേടിയത്. പുതുച്ചിറ നവദീപ് പബ്ലിക് സ്കൂളിലാണ് 10 വരെ പഠിച്ചത്. പ്ലസ് ടുവിന് കോട്ടയം മാന്നാനം കുര്യാക്കോസ് ഏലിയാസ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു. പാലായിലെ കോച്ചിങ്സെൻററിലായിരുന്നു എൻട്രൻസ് പരിശീലനം .
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തിയ ജോയൻറ് എൻട്രൻസ് എക്സാമിനേഷെൻറ പ്രാഥമിക പരീക്ഷയിൽ സംസ്ഥാനത്ത് രണ്ടാം റാങ്കും അഖിലേന്ത്യ തലത്തിൽ 101ാം റാങ്കും ആദിത്യ നേടിയിട്ടുണ്ട്. ഐ.ഐ.ടിയുടെ 27ന് നടക്കുന്ന ജോയൻറ് എൻട്രൻസ് എക്സാമിനേഷെൻറ പഠന തിരക്കിനിടയിലാണ് എൻജിനീയറിങ് പരീക്ഷയിൽ നാലാം റാങ്കിനുടമയാകുന്നത്. ഐ.ഐ.ടി പ്രവേശനം നേടി പഠനം തുടരാനാണ് ആദിത്യ ആഗ്രഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.