കൊട്ടിയം: ആറ്റുനോറ്റിരുന്ന മത്സ്യകൃഷിയിലേക്ക് മഴവെള്ളം കെടുതിയായി പെയ്തിറങ്ങിയപ്പോൾ നൂറുകണക്കിന് കർഷകർക്ക് നഷ്ടമായത് വിളവെടുക്കാറായ ലക്ഷങ്ങൾ വിലയുള്ള മത്സ്യങ്ങൾ. അവർ കണ്ണീർ പൊഴിക്കുേമ്പാൾ പക്ഷേ, അതേ മത്സ്യങ്ങളിലൂടെ ആശ്വാസം കണ്ടെത്തുകയാണ് ഒരുകൂട്ടം മത്സ്യത്തൊഴിലാളികൾ.
ശക്തമായ മഴയിൽ ഇത്തിക്കരയാറിെൻറ തീരപ്രദേശങ്ങളിലെ ചെമ്മീൻ വളർത്തുകേന്ദ്രങ്ങളിലെ ബണ്ട് പൊട്ടി വെള്ളം കയറിയതോടെയാണ് വിളവെടുപ്പിന് പാകമാകാറായ കൊഞ്ചുകൾ കൂട്ടത്തോടെ കായലിലേക്ക് ഒഴുകിയത്. ഇത്തരത്തിൽ മത്സ്യം ഒഴുകിയെത്തിയതോടെ മയ്യനാട് മുക്കത്ത് കൊഞ്ചിെൻറ ചാകരയായിരുന്നു. ഓരോ മത്സ്യത്തൊഴിലാളിക്കും ആയിരക്കണക്കിന് രൂപയുടെ കൊഞ്ചാണ് ലഭിച്ചത്. മത്സ്യം കിട്ടാതെ വലഞ്ഞവർക്ക് ഇത് ഏറെ ആശ്വാസമായി.
കൊട്ടിയം ഒറ്റപ്ലാമൂട്, പുല്ലിച്ചിറ ഭാഗങ്ങളിലെ അമ്പതോളം ചെമ്മീൻവളർത്തുകേന്ദ്രങ്ങളിലെ കൊഞ്ചാണ് കായലിലേക്ക് ഒലിച്ചുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.