കൊട്ടിയം: കേന്ദ്രസർക്കാർ പിന്തുടരുന്ന പൊതുധനവിതരണത്തിലെ അനീതിയും ഫെഡറൽ മൂല്യങ്ങളോടുള്ള അവഗണനയും രാജ്യത്ത് ജനാധിപത്യ മൂല്യങ്ങൾ അട്ടിമറിച്ച് അരാജകത്വം സൃഷ്ടിക്കാൻ മാത്രമേ ഉപകരിക്കൂ എന്ന് ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അഭിപ്രായപ്പെട്ടു. കൊട്ടിയം അനിമേഷൻ സെന്ററിൽ കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സിന്റെ ആഭിമുഖ്യത്തിൽ നടന്ന കേന്ദ്രസർക്കാർ ജീവനക്കാരുടെ സംസ്ഥാന പഠനക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന് കിട്ടാനുള്ളതിൽനിന്ന് കേന്ദ്രം പതിനായിരക്കണക്കിന് കോടി വെട്ടിക്കുറക്കുന്നു. റവന്യൂ കമ്മി ഗ്രാന്റില്‍ ഏകദേശം 6,700 കോടിയുടെ കുറവുണ്ടായി. സമ്മേളനത്തിൽ കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.കെ. മുരളീധരൻ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി വി. ശ്രീകുമാർ, ആർ. അരുൺ കൃഷ്ണൻ എന്നിവർ സംസാരിച്ചു.
ജെ. മേഴ്സിക്കുട്ടിയമ്മ, അഡ്വ.എസ്. ശശികുമാർ, ദീപക് പച്ച, എസ്. ദിലീപ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. ഞായറാഴ്ച ‘മാധ്യമങ്ങളുടെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ എം. സ്വരാജും, ‘മതരാഷ്ട്രവാദവും മുതലാളിത്തവും’ വിഷയത്തിൽ കെ.ടി. കുഞ്ഞിക്കണ്ണനും ക്ലാസുകൾ നയിക്കും. ക്യാമ്പ് ഞായറാഴ്ച സമാപിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.