പ​ള്ളി​മ​ൺ എ​ച്ച്.​എ​സ്.​എ​സ്-​സം​ഘ​മു​ക്ക് റോ​ഡി​ൽ പൈ​പ്പ്

പൊ​ട്ടി ജ​ലം പാ​ഴാ​കു​ന്നു

നെടുമ്പന പഞ്ചായത്തിൽ പൈപ്പ്പൊട്ടൽ പതിവ്

കൊട്ടിയം: നെടുമ്പന ഗ്രാമപഞ്ചായത്തിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ പൊട്ടി ശുദ്ധജലം പാഴാകുന്നത് പതിവാകുന്നു. പള്ളിമൺ എച്ച്.എസ്.എസ്-സംഘമുക്ക് റോഡിൽ സ്കൂളിനു സമീപമാണ് രണ്ടാഴ്ചയായി പൈപ്പ് പൊട്ടി ജലം പാഴാകുന്നത്. നാട്ടുകാർ അടയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന്, കൊട്ടിയം വാട്ടർ അതോറിറ്റി ഓഫിസിൽ ജനപ്രതിനിധികളും നാട്ടുകാരും പലതവണ ഫോണിലും നേരിട്ടും ബന്ധപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.

നെടുമ്പന ഗ്രാമപഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പലതവണ പൈപ്പ് പൊട്ടി ഗതാഗത തടസ്സം നേരിട്ടു. വീടുകളിൽ വെള്ളം കയറുന്ന അവസ്ഥയുമുണ്ടായി. എങ്കിലും അധികൃതർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

Tags:    
News Summary - Pipe bursting is common in Nedumbana panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.