കൊട്ടിയം: പ്രവർത്തനമില്ലാതെ കിടന്ന ഇഷ്ടിക കമ്പനിയുടെ മേൽക്കൂര തകർന്നുവീണ് ക്ഷീര കർഷകന്റെ അഞ്ച് കന്നുകാലികൾക്ക് ദാരുണാന്ത്യം. ഒരു പശുവിന് ഗുരുതര പരിക്കേറ്റു.
മൈലക്കാട് തട്ടാന്റഴികത്ത് ഉല്ലാസിന്റെ ഗർഭിണികളായ രണ്ട് പശുക്കളും മൂന്നു കാളകളുമാണ് ചത്തത്.
ബുധനാഴ്ച പുലർച്ചെ മൂന്നിന് ആദിച്ചനല്ലൂർ പഞ്ചായത്ത് ഓഫിസിന് സമീപം പഞ്ചായത്ത് കടവിന് സമീപത്തായിരുന്നു സംഭവം. കടവിന്റെ സമീപത്തുള്ള ഉല്ലാസിന്റെ പറമ്പിലാണ് സാധാരണയായി പശുക്കളെ കെട്ടിയിടുന്നത്.
ചൊവ്വാഴ്ച വൈകീട്ട് ശക്തമായ മഴ ഉണ്ടായതിനെ തുടർന്നാണ് സമീപത്തുള്ള ഇഷ്ടിക കമ്പനിയിൽ പശുക്കളെ കെട്ടിയത്. രാത്രിയിലുണ്ടായ ശക്തമായ മഴയിൽ ഇഷ്ടിക കമ്പനിയുടെ മേൽക്കൂരയും മറ്റും തകർന്ന് കന്നുകാലികളുടെ മേൽ പതിക്കുകയായിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാ ണ് ഇഷ്ടികകൾ മാറ്റി കന്നുകാലികളെ പുറത്തെടുത്തത്. ചത്ത കന്നുകാലികളുടെ പോസ്റ്റ്മോർട്ടം നടത്തി. വിവരമറിഞ്ഞ് ആദിച്ചനല്ലൂർ വില്ലേജ് ഓഫിസർ, പഞ്ചായത്തംഗം കലാദേവി എന്നിവർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.