കൊട്ടിയം: യുവാവിനെ ആക്രമിച്ച സംഭവത്തിൽ പ്രതികൾ പൊലീസ് പിടിയിൽ. മയ്യനാട് പുല്ലാംകുഴി സ്വദേശികളായ ആലുവിള കിഴക്കതിൽ സുനിൽ (40), കാഞ്ഞിരവിളവീട്ടിൽ പൊടിമോൻ എന്നു വിളിക്കുന്ന രാജേഷ് (38), മനുഭവനത്തിൽ മണികണ്ഠൻ (48) എന്നിവരാണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്.
പണമിടപാടിനെ തുടർന്ന് പ്രതികൾ മൂവരും ചേർന്ന് സന്തോഷ് എന്ന യുവാവിനെ ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തലക്ക് മാരകമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടിയം ഇൻസ്പെക്ടർ വിനോദിന്റെ നേതൃത്വത്തിലെ സംഘമാണ് പ്രതികളെ അറസ്റ്റ്ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.