കൊട്ടിയം: അരയ്ക്കു താഴെ തളർന്ന ഓട്ടോ ഡ്രൈവർ ചികിൽസക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. കൊല്ലൂർവിള പളളി മുക്ക് സ്വദേശിയും പള്ളിമുക്കിലെ ആട്ടോ ഡ്രൈവറുമായിരുന്ന മൈലാപ്പുര് തരീഖത്ത് പള്ളിയ്ക്കു സമീപം ചരുവിള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഷംസുദ്ദീൻ കുഞ്ഞ് (72) ആണ് ചികിൽസക്ക് പണം കണ്ടെത്താനാവാതെ വലയുന്നത്.
മേവറം അഷ്ടമുടി സഹകരണ ആശുപത്രിയിലായിരുന്നു ചികിത്സ. തുടർ ചികിൽസയ്ക്കായി ശ്രീ ചിത്രയിലേക്ക് കൊണ്ടു പോകണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും അതിനുള്ള സാഹചര്യമല്ല. തുടർ ചികിത്സക്ക് പോകാൻ കഴിയാത്തതിനാൽ ശരീര ഭാഗങ്ങൾ പൊട്ടിയ നിലയിലാണ്. ഷംസുദിനും ഭാര്യ നസീമയ്ക്കും ലഭിക്കുന്ന ക്ഷേമ പെൻഷൻ കൊണ്ടാണ് വീട്ടുവാടക കൊടുത്തിരുന്നത് .
പെൻഷൻ മുടങ്ങിയതോടെ വീട്ടുവാടകയും മുടങ്ങി. വാടക മുടങ്ങിയതിനാൽ വീട് ഒഴിയേണ്ട സ്ഥിതിയിലാണ്. ഷംസുദ്ദീൻ കുഞ്ഞിന്റെ പേരിൽ ഫെഡറൽ ബാങ്കിന്റെ മയ്യനാട് ബ്രാഞ്ചിൽ 99980100306955 എന്ന നമ്പറിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.ഐ.എഫ്.എസ്.സി കോഡ്.FDRLO002034 .ഫോൺ - 9995361194,8136968503.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.