കൊട്ടിയം: കുടിവെള്ള വിതരണ പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റർ വെള്ളം പാഴായിട്ടും നടപടി സ്വീകരിക്കാതെ വാട്ടർ അതോറിറ്റി അധികൃതർ ഒളിച്ചുകളി തുടരുന്നു.
വെള്ളമൊഴുക്കുമൂലം ലക്ഷങ്ങൾ മുടക്കി നിർമിച്ച കോൺക്രീറ്റ് റോഡ് തകർച്ചയുടെ വക്കിലായി. നെടുമ്പന പഞ്ചായത്തിലെ പതിനാലാം വാർഡിൽ മുട്ടയ്ക്കാവ് പാകിസ്താൻ മുക്ക് - മുളവറക്കുന്ന് റോഡിലാണ് മാസങ്ങളായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. ജെ. മേഴ്സിക്കുട്ടിയമ്മ എം.എൽ.എയായിരുന്നപ്പോൾ നിർമിച്ച കോൺക്രീറ്റ് റോഡ് വെള്ളമൊഴുക്കിനെതുടർന്ന് പായൽ കയറി അപകടാവസ്ഥയിലാണ്.
റോഡിലെ പായലിൽ ഇരുചക്ര വാഹന യാത്രക്കാർ തെന്നിവീഴുന്നതും പതിവായി. ഗ്രാമ പഞ്ചായത്തംഗവും പ്രദേശവാസികളും പലതവണ വാട്ടർ അതോറിറ്റി അധികൃതരുമായി ബന്ധപ്പെടുകയും വിവരം ധരിപ്പിക്കുകയും ചെയ്തിട്ടും പൊട്ടിയ പൈപ്പ് മാറ്റി സ്ഥാപിക്കുവാൻ തയാറായിട്ടില്ല. പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുമ്പോഴാണ് ജലവിതരണ പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴായിക്കൊണ്ടിരിക്കുന്നത്. പൈപ്പ് പൊട്ടിയതിനാൽ നിരവധി വീട്ടുകാർക്ക് കുടിവെള്ളം കിട്ടാത്ത സ്ഥിതിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.