കൊട്ടിയം: പുനർനിർമാണം നടക്കുന്ന ദേശീയപാതയിലാകെ മരക്കുറ്റികൾ. ദേശീയ പാതക്കായി വർഷങ്ങൾക്ക് മുമ്പ് ഏറ്റെടുത്ത സ്ഥലത്ത് നിന്ന മരങ്ങളുടെ കുറ്റികളാണ് നിർമാണത്തിന് തടസ്സമായി കിടക്കുന്നത്. മരങ്ങൾ മുറിച്ചുമാറ്റാൻ കരാറെടുത്തവർ തടികൾ കൊണ്ടുപോയ ശേഷം മരക്കുറ്റികൾ അവിടങ്ങളിൽ ഉപേക്ഷിച്ചുപോകുകയായിരുന്നു.
മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കിയ ശേഷം പുറത്തെടുത്ത നൂറുകണക്കിന് മരക്കുറ്റികളാണ് ഉമയനല്ലൂർ മുതൽ പാരിപ്പള്ളി കടമ്പാട്ടുകോണം വരെ കിടക്കുന്നത്. പാരിപ്പള്ളി ജങ്ഷനിലുണ്ടായിരുന്ന ആൽമരം മുറിച്ചുമാറ്റിയെങ്കിലും മരക്കുറ്റി നീക്കം ചെയ്യാത്തതിനാൽ വീണ്ടും വളർന്നുതുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.