കന്നുകാലികൾക്കുനേരേ അതിക്രമം; പൊലീസ് നടപടിയില്ലെന്ന്

കൊ​ട്ടി​യം: ക​ന്നു​കാ​ലി​ക​ളെ ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ക്കു​ന്ന​യാ​ളെ​ക്കൊ​ണ്ട്​ പൊ​റു​തി​മു​ട്ടി ക്ഷീ​ര ക​ർ​ഷ​ക​ർ. ഇ​യാ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ചെ​ങ്കി​ലും തെ​ളി​വി​ല്ലെ​ന്ന് പ​റ​ഞ്ഞ്​ കേ​സെ​ടു​ക്കാ​തെ ഇ​ര​വി​പു​രം പൊ​ലീ​സ് കൈ​യൊ​ഴി​യു​ക​യാ​ണു​ണ്ടാ​യ​തെ​ന്ന് ക്ഷീ​ര ക​ർ​ഷ​ക​ർ ആ​രോ​പി​ക്കു​ന്നു. മ​യ്യ​നാ​ട് പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ലെ ഇ​രു​പ​തോ​ളം ക്ഷീ​ര ക​ർ​ഷ​ക​രു​ടെ ക​ന്നു​കാ​ലി​ക​ളെ​യാ​ണ് ഉ​പ​ദ്ര​വി​ച്ച​ത്. പ​ശു​ക്ക​ളെ ക​യ​ർ കൊ​ണ്ട് വ​രി​ഞ്ഞു​മു​റു​ക്കി ഉ​പ​ദ്ര​വി​ക്കു​ക​യും പ​ശു​ക്ക​ളു​ടെ അ​കി​ടി​ൽ പാ​റ​ക്ക​ല്ലു കൊ​ണ്ട് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത​ത്രെ. പ​ല​രു​ടെ​യും പ​ശു​ക്ക​ൾ​ക്ക് നേ​രെ​യും സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ക്ഷീ​ര വി​ക​സ​ന മ​ന്ത്രി ചി​ഞ്ചു​റാ​ണി​ക്ക് ഉ​ൾ​പ്പെ​ടെ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.


Tags:    
News Summary - Violence against cattle; No police action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.