കൊട്ടിയം: കാമുകിയോടൊപ്പം ജീവിക്കാൻ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിലായി. മൈലാപ്പൂര് തൊടിയിൽ പുത്തൻവീട്ടിൽ ബിലാൽ ഹൗസിൽ നിസാമിെൻറ ഭാര്യ നിഷാന എന്ന സുമയ്യ (25)യെ കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് നിസാം (39) അറസ്റ്റിലായത്. ശനിയാഴ്ച രാവിലെ സുമയ്യയെ അടുക്കളയിൽ അവശയായി കെണ്ടന്നാണ് ഭർത്താവ് നിസാം ആദ്യം പൊലീസിനോടും ബന്ധുക്കളോടും പറഞ്ഞത്.
ഭർത്താവും ബന്ധുക്കളും ചേർന്ന് സുമയ്യയെ സമീപത്തെ ക്ലിനിക്കിലും തുടർന്ന് മേവറത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും കൊട്ടിയത്തെ മറ്റൊരാശുപത്രിയിലും അവിടെനിന്ന് പാലത്തറ സഹകരണ ആശുപത്രിയിലും എത്തിച്ചു. ഇവിടെെവച്ചാണ് മരിച്ചത്.ഭർത്താവ് നിസാമിെൻറ സംസാരത്തിൽ സംശയം തോന്നിയ സുമയ്യയുടെ ബന്ധുക്കൾ വിവരം കൊട്ടിയം പൊലീസിനെ അറിയിച്ചു. ഫോറൻസിക് വിദഗ്ധർ ഉൾപ്പെടെയുള്ളവർ എത്തി വീട് പരിശോധന നടത്തി.
ഇയാളെ വിശദമായി ചോദ്യംചെയ്തതിൽ മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെച്ചൊല്ലി വീട്ടിൽ പലപ്പോഴും ഭാര്യയുമായി വഴക്കുണ്ടാകാറുണ്ടായിരുന്നെന്നും സംഭവദിവസം അടുക്കളയിൽ നിന്ന സുമയ്യയെ പിന്നിൽനിന്ന് ഷാൾ കുടുക്കിയെന്നും നിസാം പറഞ്ഞതായി പൊലീസ് അറിയിച്ചു. ഡി.സി.ആർ.ബി എ.സി.പി എം.എസ്. സന്തോഷ്, ഇൻസ്പെക്ടർ എം.സി. ജിംസ്റ്റൺ, എസ്.ഐമാരായ സുജിത് ജി. നായർ, റഹിം, പ്രവീൺ, അഷ്ടമൻ, സുനിൽ, ഗിരീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതിക്കുനേരെ കൈയേറ്റശ്രമവും അസഭ്യവർഷവും
കൊട്ടിയം: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവിനെ തെളിവെടുപ്പിനായി സംഭവം നടന്ന വീട്ടിലെത്തിച്ചപ്പോൾ പ്രതിക്കുനേരേ കൈയേറ്റ ശ്രമവും അസഭ്യവർഷവും. രോഷാകുലരായ നാട്ടുകാർ മൈലാപ്പൂരിലുള്ള ഇയാളുടെ കാമുകിയുടെ വീടിനും കടയ്ക്കുംനേരേ ആക്രമണം നടത്തി. പൊലീസിെൻറ ഇടപെടൽമൂലം കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. മൈലാപ്പൂര് ചെറുപുഷ്പം സ്കൂളിന് സമീപം തൊടിയിൽ പുത്തൻവീട്ടിൽ ബിലാൽ മൻസിലിൽ നിഷാന എന്നു വിളിക്കുന്ന സുമയ്യയെ(29) കൊലപ്പെടുത്തിയ കേസിലെ പ്രതിയും സുമയ്യയുടെ ഭർത്താവുമായ നിസാം (39)നെ തെളിവെടുപ്പിനായി വീട്ടിൽ എത്തിച്ചപ്പോഴാണ് കൈയേറ്റശ്രമം നടന്നത്.
കൊട്ടിയം, കണ്ണനല്ലൂർ എസ്.എച്ച്മാരും കൊട്ടിയം എസ്.ഐയും ചേർന്നാണ് തെളിവെടുപ്പിന് ചൊവ്വാഴ്ച ഉച്ചയോടെ ഇയാളുടെ വീട്ടിലെത്തിച്ചത്. പ്രതിഷേധവുമായെത്തിയ നാട്ടുകാരെ കൊല്ലത്തുനിന്ന് കൂടുതൽ പൊലീസ് എത്തിയാണ് നിയന്ത്രിച്ചത്. തെളിവെടുപ്പിന് ശേഷം പ്രതിയെ തിരികെ കൊണ്ടുപോയ ശേഷം പ്രതിഷേധവുമായെത്തിയവർ പ്രതി നിസാമിെൻറ കാമുകിയെന്ന് കരുതുന്ന യുവതിയുടെ വീടിനും കടയ്ക്കും നേരേ ആക്രമണം നടത്തി. സംഭവത്തെ തുടർന്ന് സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.