അ​ക്ഷ​യ്

മാ​മൂ​ട് അ​പ​ക​ടം: ചി​കി​ത്സ​യി​ലി​രു​ന്ന വി​ദ്യാ​ർ​ഥി​യും മ​രി​ച്ചു

കു​ണ്ട​റ: വ്യാ​ഴാ​ഴ്ച മാ​മൂ​ട്ടി​ൽ ന​ട​ന്ന ബൈ​ക്ക​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​യും മ​രി​ച്ചു. കേ​ര​ള​പു​രം ചി​റ​ക്കോ​ണം അ​ക്ഷ​യ​യി​ല്‍ കൊ​ല്ലം ആ​ര്‍.​ടി.​ഒ ഓ​ഫി​സ് ജീ​വ​ന​ക്കാ​ര​ന്‍ സു​നി​ല്‍ ജ​റോ​മി​െൻറ​യും പ്രീ​തി​യു​ടെ​യും ഏ​ക​മ​ക​ന്‍ അ​ക്ഷ​യ് (18) ആ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കൊ​ല്ല​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു മ​ര​ണം. ബൈ​ക്കി​ല്‍ ഒ​പ്പം സ​ഞ്ച​രി​ച്ചി​രു​ന്ന കു​മ്പ​ളം സ്വ​ദേ​ശി ജെ​റി​ന്‍ (18) വ്യാ​ഴാ​ഴ്ച മ​രി​ച്ചി​രു​ന്നു.

ഇ​രു​വ​രും കൊ​ല്ല​ത്ത് ഡ്രൈ​വി​ങ്​ പ​രി​ശീ​ല​ന​ത്തി​നു​പോ​യി തി​രി​ച്ചു​വ​രു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റോ​ഡു​മു​റി​ച്ചു​ക​ട​ന്ന സ്ത്രീ​യു​ടെ കൈ​യി​ല്‍ത​ട്ടി നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് കാ​റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രെ​യും ഉ​ട​ന്‍ ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തി​െ​ച്ച​ങ്കി​ലും ജെ​റി​ന്‍ മ​രി​ച്ചു. ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ക്ഷ​യ്​ കൊ​ല്ല​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പ്ല​സ് ടു ​പാ​സാ​യ അ​ക്ഷ​യ് ബി.​എ​സ്​​സി ന​ഴ്‌​സി​ങ്​ കോ​ഴ്‌​സി​ന്​ ചേ​രാ​ന്‍ ചൊ​വ്വാ​ഴ്ച ബം​ഗ​ളൂ​രു​വി​ലേ​ക്ക്​ പോ​കാ​നി​രി​ക്കെ​യാ​യി​രു​ന്നു അ​പ​ക​ടം.




Tags:    
News Summary - Accident: student who was undergoing treatment also died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.