കുണ്ടറ: തേങ്ങ ചുരണ്ടിയശേഷം വലിച്ചെറിയുന്ന ചിരട്ടയില്‍ ദേവാലയങ്ങള്‍ തീര്‍ത്ത് ഉദയകുമാര്‍. ക്ഷേത്രങ്ങളും ക്രിസ്തീയ ദേവാലയങ്ങളും മാനും മീനും മയിലും എലിയും പൂച്ചയും വിവിധ തരത്തിലുള്ള പാനീയപാത്രങ്ങളും തുടങ്ങി വൈവിധ്യത്തിേന്റതാണ് കലാവിരുതുകള്‍. കേന്ദ്രസര്‍ക്കാറിന്റെ കരകൗശല ലൈസന്‍സ് ഉദയകുമാറിന് ലഭിച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന എക്സിബിഷനുകളിലേക്ക് ക്ഷണം ലഭിക്കാറുണ്ട്. ചില രൂപങ്ങളും പള്ളികളും ക്ഷേത്രങ്ങളും നിർമിക്കാന്‍ ഒരുമാസത്തോളം അധ്വാനിക്കേണ്ടി വരുന്നു. ഭാര്യ സരോജനിയും മക്കളായ അനുഗ്രഹയും അജയും സഹായികളാണ്. മകനും ശില്പനിര്മാണത്തില് താൽപര്യമുണ്ട്. പരിമിതമായ സ്ഥലത്താണ് വര്‍ക് ഷോപ്. പ്രത്യേക െമഷിനറികളൊന്നും കൂടാതെ ലഘു ഉപകരണങ്ങള്‍ കൊണ്ടാണ് നിർമാണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.