കുണ്ടറ: സ്റ്റീൽ കലത്തിൽ കുടുങ്ങിയ മൂന്ന് വയസ്സുകാരനെ കുണ്ടറ അഗ്നിശമന സേനാംഗങ്ങൾ രക്ഷിച്ചു.
കുളപ്പാടം സലീനാമൻസിലിൽ മുഹമ്മദ് അബൂബക്കറാണ് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ സ്റ്റീൽ കലത്തിനുള്ളിൽ അകപ്പെട്ടത്.
കുണ്ടറ അഗ്നിരക്ഷാനിലയത്തിലെത്തിച്ചതിനെ തുടർന്ന് സേനാംഗങ്ങൾ മെറ്റൽ കട്ടർ ഉപയോഗിച്ച് സ്റ്റീൽ കലം മുറിച്ച് പരിക്കില്ലാതെ കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
സീനിയർ ഫയർ ഓഫിസർ എസ്. സുനിലിെൻറ നേതൃത്വത്തിൽ ഫയർ ഓഫിസർ അജീഷ് കുമാർ, ജിനുരാജ്, സഞ്ജയൻ, വിഷ്ണു, എബിൻ, ഹോംഗാർഡ് സുരേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.