കുണ്ടറ: ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും അനങ്ങാപ്പറനയം കാരണം ഇളമ്പള്ളൂർ ജങ്ഷനിലെ വെള്ളക്കെട്ടിന് പരിഹാരമുണ്ടാകുന്നില്ല. മഴക്കാലം തുടങ്ങിയതോടെ പതിവായി വെള്ളക്കെട്ട് തുടരുകയാണ്. കൊല്ലം -തിരുമംഗലം ദേശീയപാതക്ക് അടിയിലൂടെ വെള്ളം ഒഴുകി പോകേണ്ട സ്ഥലത്ത് സ്വകാര്യ മൊബൈൽ കമ്പനികളുടെ കേബിൾ പൈപ്പുകൾ ഇട്ടിരിക്കുന്നതാണ് വെള്ളക്കെട്ടിന് കാരണം.
റോഡിന്റെ ഓരങ്ങളിൽനിന്ന് ഒഴുകിയെത്തിയിരുന്ന വെള്ളം ഇളമ്പള്ളൂർ ദേവീക്ഷേത്രത്തിന് മുന്നിൽ ദേശീയപാതക്ക് അടിയിലൂടെയുള്ള കൾവെർട്ട് വഴി റെയിൽവേ പുറമ്പോക്കിലേക്ക് എത്തിയിരുന്നു. ഇങ്ങനെ വെള്ളം ഒഴുകിക്കൊണ്ടിരുന്ന കൾവർട്ടാണ് ഇപ്പോൾ നീരൊഴുക്ക് സാധ്യമല്ലാത്ത വിധം അടഞ്ഞിയിരിക്കുന്നത്. ദേശീയപാത അധികൃതർ നവീകരണ ഭാഗമായി പാതക്ക് നടപ്പാതകളും പൈപ്പ് വേലികളും തീർത്തപ്പോൾ വെള്ളം ഒഴുകിയെത്തുന്നതിനുള്ള പ്രവേശനഭാഗം വൃത്തിയാക്കിയില്ല. ഇതോടെ വെള്ളക്കെട്ട് രൂക്ഷമായി. ഇളമ്പള്ളൂർ ദേവീക്ഷേത്രം, ഹയർ സെക്കൻഡറി സ്കൂൾ, ഗവ.യു.പി സ്കൂൾ എല്ലാം ഈ ജങ്ഷനിലാണ് സ്ഥിതി ചെയ്യുന്നത്. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ നിർത്തി ആളെയിറക്കി കയറ്റുന്നതും ഈ വെള്ളക്കെട്ടിലൂടെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.